മോസ്കോ: കൊറോണ വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു. റഷ്യയുടെ കൊറോണ വാക്സിന് സ്പുട്നികിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് താത്ക്കാലികമായി നിര്‍ത്തി വെച്ചത്. മോസ്കോയിലെ പല കേന്ദ്രങ്ങളില്‍ വാക്സിന് സ്റ്റോക്ക് ഇല്ലാതായതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Also : സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
മോസ്കോയിലെ 25 ക്ലിനിക്കുകളിലാണ് വാക്സിന് പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതില്‍ എട്ടെണ്ണത്തിലും ഇപ്പോള്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പല ക്ലിനിക്കുകളും അവര്‍ക്ക് അനുവദിച്ച വാക്സിന് ഡോസുകള്‍ ഉപയോഗിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
നേരത്തെ ഇന്ത്യയില്‍ സ്പുട്നിക് വിയുടെ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഡ്രഗ് ജനറല്‍ കണ്ട്രോളര് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വി വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ നടത്തുന്നത്. വാക്സിന് വിതരണത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ 10 കോടി സ്പുട്നിക് ഡോസുകള്‍ നല്‍കാനാണ് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്മെന്റ് ഫണ്ടും റെഡ്ഡീസ് ലബോറട്ടറീസും തീരുമാനിച്ചിരിക്കുന്നത്.
Post Your Comments