തിളച്ച എണ്ണ ഒരു തുള്ളി ദേഹത്ത് വീണാല്‍ മതി പൊള്ളാന്‍, അല്ലെങ്കില്‍ ഒരു നീറ്റല്‍ എങ്കിലും അനുഭവപ്പെടാന്‍. എന്നാല്‍ ഇവിടെ ഒരു വലിയ പാത്രത്തിൽ തിളച്ചുമറിയുന്ന എണ്ണയിലേയ്ക്ക് കയ്യിട്ട് ഭക്ഷണം വറുത്തെടുക്കുന്ന സ്ത്രീയെ ആണ് കാണുന്നത്.
തിളച്ചുമറിയുന്ന എണ്ണയിൽ ഭക്ഷണം വറുത്തെടുക്കുന്ന സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്. വഴിയോരകച്ചവടക്കാരിയായ ഇവർ കൈ ഉപയോഗിച്ചാണ് തിളക്കുന്ന എണ്ണയിൽ ബജി മറിച്ചിടുന്നതും വേവുമ്പോൾ പാത്രത്തിലേയ്ക്ക് മാറ്റുന്നതും.
കൈകളിൽ ഗ്ലൗസ് പോലും ധരിച്ചിട്ടല്ല. വെറും കൈകൊണ്ട് ബജി എണ്ണയിലിടുന്നതും മറിച്ചിടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവർ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തനിക്കൊന്നും പറ്റിയില്ല എന്ന് കാണിക്കാൻ കൈകൊണ്ട് എണ്ണ കോരിയെടുത്തു ക്യാമറയ്ക്ക് മുന്നിൽ നീട്ടുന്നതും വീഡിയോയിൽ കാണാം.
She said tongs are for losers ??? pic.twitter.com/QF4IaFiMd7
— First We Feast (@firstwefeast) October 26, 2020
Post Your Comments