പാട്ന: പ്രതിപക്ഷത്തെ സൂക്ഷിച്ചില്ലെങ്കിൽ രാജ്യം ദുരിതത്തിലേക്കു കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തെരഞ്ഞെടുപ്പിെന്റ ആദ്യഘട്ടം നടന്ന ബുധനാഴ്ച തലസ്ഥാനനഗരിയായ പട്നക്കു പുറമെ ദര്‍ഭംഗ, മുസഫര്‍പുര്‍ എന്നിവിടങ്ങളിലെ റാലികളിലാണ് പ്രധാനമന്ത്രി വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്. 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മഹാസഖ്യത്തിെന്റ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിെന്റ വാഗ്ദാനം ബിഹാറിലെമ്പാടും തരംഗമായ സാഹചര്യത്തില്‍ തേജസ്വിയെ ജംഗിള്രാജിലെ യുവരാജാവ് എന്നു വിശേഷിപ്പിച്ചാണ് മോദി സംസാരിച്ചത്. ക്രമസമാധാനം തകര്‍ക്കലും തട്ടിക്കൊണ്ടുപോക്കുമെല്ലാം പതിവാക്കിയ പാര്ട്ടിക്കാര് അധികാരത്തില്‍ വന്നാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ കച്ചവടസ്ഥാപനങ്ങളും കമ്പനികളും നിര്‍ബന്ധിതരാകുമെന്നും സ്വകാര്യ തൊഴിലുകള്‍പോലും ഇല്ലാതാകുമെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Read Also: രാജ്യാന്തര കള്ളക്കടത്തിനെതിരെ മുഖംനോക്കാതെ നടപടി: കസ്റ്റംസ് കമീഷണര്‍
എന്നാല്‍, വാല്മീകിനഗറിലെയും ദര്‍ഭംഗയിലെയും റാലികളില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് കള്ളവാഗ്ദാനം നല്കിയ ആളാണ് മോദിയെന്ന് തിരിച്ചടിച്ചു. സീതാ മാതാവിെന്റ നാടായ മിഥിലയില്നിന്ന് സംസാരിക്കുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന് ദര്‍ഭംഗയിലെ യോഗത്തില്‍ പ്രഖ്യാപിച്ച മോദി അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം ആരംഭിച്ചതും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ആദ്യ റൗണ്ട് പര്യടനത്തിലെ ആള്‍ക്ഷാമം പരിഹരിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇന്നലത്തെ യോഗത്തില്‍ ദൃശ്യമായിരുന്നു. സാമൂഹിക അകല നിബന്ധനകള്‍ മറികടക്കുംവിധമായിരുന്നു ജനങ്ങളെത്തിയത്. കോണ്‍ഗ്രസിന് രാജ്യം ഭരിക്കാനും കര്‍ഷകര്‍ക്ക് വേണ്ടതു നല്‍കാനും തൊഴിലവസരങ്ങള്‍ ഒരുക്കാനും അറിയാം, പക്ഷേ എങ്ങനെ നുണപറയണമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം യോഗവേദികളില്‍ ജനത്തിരക്ക് ഒഴിവാക്കാന്‍ 300 കൂറ്റന്‍ എല്‍.ഇ.ഡി സ്ക്രീനുകള്‍ സ്ഥാപിച്ചിരുന്നതായി സംസ്ഥാന ബി.ജെ.പി നേതൃത്വം അറിയിച്ചു. പ്രസംഗങ്ങളിലെല്ലാം വിദേശരാജ്യങ്ങളുടെ വിശേഷം പറയുന്ന മോദി സ്വന്തം നാട്ടിലെ തൊഴിലില്ലായ്മയെക്കുറിച്ച് മൗനം പുലര്‍ത്തുകയാണെന്നായിരുന്നു രാഹുലിെന്റ പരിഹാസം. മോദി ജോലി വാഗ്ദാനം നല്കിയാല് ബിഹാറി ജനത അദ്ദേഹത്തെ ആട്ടിപ്പായിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നുണപറയുകയാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ദസറക്കാലത്ത് പഞ്ചാബിലെ കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചതില്‍നിന്ന് കര്‍ഷകരും യുവജനങ്ങളും എത്രമാത്രം അസന്തുഷ്ടരാണെന്ന് വ്യക്തമാണെന്ന് രാഹുൽ.
Post Your Comments