KeralaLatest NewsNewsIndia

രാഹുൽ കുഴപ്പക്കാരനാണെന്ന് പറഞ്ഞത് ജോയ്‌സിന്റെ ചിന്താധാരകളുടെ തെറ്റ് ; സൂക്ഷിക്കേണ്ടത് ജോയ്‌സിനെ പോലെയുള്ളവരെയാണ്

ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവുമായി രംഗത്ത് വന്ന മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരെ ശക്തമായ പ്രതിഷേധം. ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.
രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ്.രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം.

Also Read:കഴക്കൂട്ടം മണ്ഡലത്തില്‍ സംശയാസ്പദമായ അഞ്ഞൂറിലേറെ വോട്ടുകള്‍, മരിച്ച ആൾക്കും രണ്ടിടത്ത് വോട്ട്

എന്നാൽ ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയകളിലും മറ്റും വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്. അതേസമയം ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചിട്ടുണ്ടായിരുന്നു.
ജോയ്സ് ജോര്‍ജിന്റെ ഈ പരാമർശത്തിനെതിരെ ഒരുപാട് രാഷ്ട്രീയ നേതാക്കളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button