ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ‘വ്യക്തിപരമായ’ വിദേശ യാത്രയിൽ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വിദേശത്തേക്ക് പുറപ്പെട്ടത്. തന്റെ ലണ്ടൻ യാത്ര കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുൻപാണ് രാഹുലിന്റെ അടുത്ത വിദേശയാത്ര.
കോൺഗ്രസ് നേതൃത്വമാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം, തന്ത്രപ്രധാനമായ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, കോൺഗ്രസിലെ സമുന്നത നേതാവ് ഇപ്രകാരം പെരുമാറുന്നത് അണികൾക്കിടയിൽ കനത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യവും, ഇതു പോലെ ലണ്ടനിലേക്ക് പോയ രാഹുൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഒരു ദിവസം മുൻപാണ് തിരിച്ചെത്തിയത്.
രാഹുൽ ഗാന്ധിയുടെ ദുരൂഹമായ വിദേശ യാത്രകളെപ്പറ്റി ഭരണകക്ഷിയായ ബി.ജെ.പി നേതാക്കൾക്കിടയിൽ നിന്നും ആരോപണമുയർന്നിരുന്നു. ഇതോടെ, രാഹുലിനെ വിദേശയാത്രകൾ തികച്ചും വ്യക്തിപരമാണെന്നും ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ പടച്ചു വിടരുതെന്നും കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി പ്രസ്താവനയിറക്കിയത് ശ്രദ്ധേയമായിരുന്നു.
Post Your Comments