ഇസ്ലാമാബാദ്: ഇന്ത്യയോട് അടുക്കാൻ ആഗ്രഹിച്ച് പാകിസ്ഥാൻ. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ നീക്കം നടത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സംസ്‌കാരമുളള അയല്‍ക്കാരെ പോലെ പ്രശ്നങ്ങള്‍ സംഭാഷണങ്ങളിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ അത് ഫലവത്തായില്ലെന്നും ഇരുരാജ്യങ്ങളെയും തടയുന്ന ഒരേയൊരു അടിസ്ഥാനപരമായ പ്രശ്നം കാശ്മീരാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാന്‍ നാഷണല്‍ സെക്യൂരിറ്റി ഡിവിഷന്‍ സംഘടിപ്പിച്ച ഇസ്ലാമാബാദ് സെക്യൂരിറ്റി ഡയലോഗ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്
മദ്ധ്യേഷ്യയിലേക്കുളള സൗഹൃദവും വ്യാപാരബന്ധവും വര്‍ദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും പ്രശ്ന പരിഹാരം ഗുണകരമാകും. കാശ്മീര്‍ പ്രശ്നം മാത്രമാണ് ഇരു രാജ്യങ്ങളെയും ഇതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. ഇതിനായി ഞങ്ങളുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടാകും. പക്ഷേ ഇന്ത്യ ആദ്യചുവട് സ്വീകരിക്കണം. അവര്‍ ആദ്യചുവട് സ്വീകരിക്കുന്നതുവരെ, നിര്‍ഭാഗ്യവശാല്‍ നമുക്ക് മുന്നോട്ട് നീങ്ങാനാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments