KeralaLatest NewsNews

രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​: ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍

ഉ​യ​ര്‍ന്ന നി​കു​തി നി​ര​ക്കാ​ണ് സ്വ​ര്‍ണ​ക്ക​ട​ത്ത് വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല.

കൊ​ച്ചി: രാ​ജ്യ​ത്തിന്റെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്ന സ്വര്‍ണക്കടത്തുൾപ്പെടെയുള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​ നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​സ്​​റ്റം​സ് പ്രി​വ​ന്‍​റി​വ് ക​മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍. ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡിന്റെ നി​ര്‍ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. കോ​വി​ഡ് കാ​ല​ത്തെ ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്‌ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ചേം​ബേ​ഴ്‌​സ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (ഫി​ക്കി) സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also: നടപടി നേരിട്ടാലും ഗ്രാറ്റ്വിറ്റി നി​ഷേ​ധി​ക്കാ​നാ​കില്ല: ​ഹൈ​കോ​ട​തി

ക​ര-​ക​ട​ല്‍മാ​ര്‍ഗം ഉ​ള്‍​പ്പെ​ടെ നി​ല​വി​ലെ എ​ല്ലാ ചാ​ന​ലു​ക​ളും അ​വ​ര്‍ ക​ള്ള​ക്ക​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. എന്നാൽ ക​ള്ള​പ്പ​ണ​മാ​ണ് സ്വ​ര്‍ണ​ക്ക​ട​ത്തി​ന്​ വി​നി​യോ​ഗി​ക്കു​ന്ന​ത്. 70,000 കോ​ടി മൂ​ല്യം വ​രു​ന്ന 150 ട​ണ്‍ വ​രെ സ്വ​ര്‍ണം കേ​ര​ള​ത്തി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​നു​​പി​ന്നി​ല്‍ ആ​രാ​യാ​ലും വ്യ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യും. ക​ള്ള​ക്ക​ട​ത്ത് സി​ന്‍ഡി​ക്കേ​റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​ത​ര​ണ ശൃം​ഖ​ല​ക​ളെ സ്വ​ര്‍ണ വ്യ​വ​സാ​യ​മേ​ഖ​ല വ​ലി​യ​തോ​തി​ല്‍ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഉ​യ​ര്‍ന്ന നി​കു​തി നി​ര​ക്കാ​ണ് സ്വ​ര്‍ണ​ക്ക​ട​ത്ത് വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. ഇ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ജി.​എ​സ്.​ടി​യും ക​സ്​​റ്റം​സ് ഡ്യൂ​ട്ടി​യും ഈ​ടാ​ക്കു​ന്ന ഉ​ല്‍പ​ന്ന​ങ്ങ​ളു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button