മികച്ച ആപ്പ് താരതമ്യം നടത്തി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഒരു ആപ്പിന് സമാനമായ മറ്റു അപ്ലിക്കേഷനുകള്‍ നേരിട്ട് താരതമ്യം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. പേജിന്റെ ചുവടെയുള്ള ഓരോ അപ്ലിക്കേഷന്‍ ലിസ്റ്റിംഗിലും കാണിക്കുന്ന ഒരു പ്രത്യേക ‘അപ്ലിക്കേഷനുകള്‍ താരതമ്യം ചെയ്യുക’ എന്ന ഓപ്ഷന്‍ ഉണ്ടാകും. റേറ്റിംഗുകള്‍, ഡൌണ്‍ലോഡുകളുടെ എണ്ണം, ഉപയോഗ സൌകര്യം, ലിസ്റ്റുചെയ്ത അപ്ലിക്കേഷനുകളുടെ കുറച്ച് സവിശേഷതകള്‍ എന്നിവ താരതമ്യം ചെയ്യാനാകും.
Read also: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,312 പേര്‍ക്ക്
പ്ലേ സ്റ്റോറിന്റെ 22.4.28 പതിപ്പിലാണ് ഈ സവിശേഷത ഉള്ളതെന്നാണ് സൂചന. വിഎല്‍സി മീഡിയ പ്ലെയര്‍ ആപ്ലിക്കേഷന്‍ എടുക്കുമ്പോൾ, ‘അപ്ലിക്കേഷനുകള്‍ താരതമ്യം ചെയ്യുക’ വിഭാഗത്തില്‍ MX പ്ലെയര്‍, GOM പ്ലെയര്‍, എന്നിവ പോലുള്ള അപ്ലിക്കേഷനുകള്‍ കൂടി താരതമ്യം ചെയ്യാനാകും.
Post Your Comments