ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് ബിസിനസിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ഉപഭോക്താക്കൾ, ജീവനക്കാർ, ഇടപാടുകൾ എന്നിവരുമായി ആശയ വിനിമയം നടത്തി ബിസിനസ് വേഗത്തിലാക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ബിസിനസിലാണ് ഇത്തവണ പുതിയ അപ്ഡേഷൻ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സാധാരണയായി വാട്സ്ആപ്പ് ബിസിനസിലും കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിക്കുക.
തിരഞ്ഞെടുത്ത ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ബിസിനസിൽ കമ്മ്യൂണിറ്റി ഫീച്ചർ ലഭ്യമാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ എല്ലാ വാട്സ്ആപ്പ് ബിസിനസ് ഉപഭോക്താക്കളിലേക്കും എത്തുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 2.23.4.14 അപ്ഡേറ്റ് വേർഷനിലേക്ക് മാറുന്നവർക്ക് കമ്മ്യൂണിറ്റി ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്. ഉപഭോക്താവ് ക്രിയേറ്റ് ചെയ്തതും, ചേർന്നതുമായ എല്ലാ കമ്മ്യൂണിറ്റികളുടെയും പട്ടിക കാണാനും ഇതിലൂടെ സാധിക്കും.
Post Your Comments