ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ടെലഗ്രാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത ടെലഗ്രാമിന്റെ പതിപ്പുകളിൽ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും, സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും, ഗാസ നൗ എന്ന വാർത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.
ഹമാസിനെ നിയന്ത്രിക്കാനുള്ള നീക്കത്തിനെ കുറിച്ച് ടെലഗ്രാം ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 7ന് ഇസ്രായേലിന് എതിരായി ഹമാസ് ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനെ പിന്നാലെ ലക്ഷക്കണക്കിന് പുതിയ ഫോളോവേഴ്സാണ് ഹമാസിന്റെ വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് എത്തിയത്. ഈ അക്കൗണ്ടുകൾ ടെലഗ്രാമിന്റെ ഓൺലൈൻ പതിപ്പിൽ നിന്നും, ടെലഗ്രാമിന്റെ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്ത ആപ്പിളിന്റെ പതിപ്പിൽ നിന്നും ഇപ്പോഴും ആക്സിസ് ചെയ്യാൻ കഴിയുന്നതാണ്.
Also Read: മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ് ദീപു ആർ എസ് ചടയമംഗലത്തിന്
Post Your Comments