Latest NewsIndiaNews

തമിഴ്നാടിന് ആശ്വാസം: മരണനിരക്കും രോഗവ്യാപനവും കുറയുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,522 പേര്‍ക്ക്

ചെന്നൈ: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി നിന്ന സംസ്ഥാനമായിരുന്ന തമിഴ്‌നാടിന് ആശ്വാസത്തിന്റെ ദിനങ്ങള്‍. ഇന്ന് 2,522പേര്‍ക്കാണ് സംസ്ഥാനത്ത്കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 4,029പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടിയിട്ടുമുണ്ട്. 27 പേര്‍ ഇന്ന് രോഗം മൂലം മരണമടഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് മരണനിരക്ക് മരണനിരക്കും ഗണ്യമായി കുറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2,708 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതുവരെ 7,14,235 പേര്‍ക്ക് സംസ്ഥാനത്ത് രോഗം വന്നിട്ടുണ്ട്. ആകെ 6,75,518പേര്‍ രോഗമുക്തരായി. രോഗം മൂലം ഇതുവരെ മരണമടഞ്ഞത് 10,983 പേര്‍. 27,734 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button