Latest NewsKeralaNews

എം.ശിവശങ്കര്‍ എല്ലാ പദ്ധതികളും നടപ്പിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍… മുഖ്യമന്ത്രിയ്‌ക്കെതിരെ കെ.സുരേന്ദ്രന്‍… കള്ളക്കടത്തുകാര്‍ക്ക് ശിവശങ്കറിനെ കാണിച്ചുകൊടുത്തത് മുഖ്യമന്ത്രി

കൊച്ചി: എം.ശിവശങ്കര്‍ എല്ലാ പദ്ധതികളും നടപ്പിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍. ഇതോടെ സ്വര്‍ണക്കള്ളക്കടത്തിലെ ഗൂഢാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കള്ളക്കടത്തുകാര്‍ക്ക് ശിവശങ്കരനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. പിടിച്ച സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ നിരവധി തവണയാണ് ശിവശങ്കരന്‍ കസ്റ്റംസിനെ വിളിച്ചത്. ഇത് ജൂലായി 6ന് തന്നെ ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കരന്‍ വന്‍കിട ഇടപാടുകളുടെ ഇടനിലക്കാരനാണ്. പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാന്‍ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു.

Read Also : ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ വജ്രായുധങ്ങള്‍ എത്തുന്നു : നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ ഭസ്മമാക്കും

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും അതില്‍ ഒരു പങ്ക് മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് പദ്ധതിയിലേക്കും പോയെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വന്ന എല്ലാ പണമിടപാടും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് പാറശാല മുതല്‍ മഞ്ചേശ്വരം വരെ ബി.ജെ.പി സമരശൃംഖല സംഘടിപ്പിക്കും. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണല്‍ സെക്രട്ടറിമാര്‍ക്കും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button