Latest NewsIndiaNews

രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണം; കേന്ദ്ര നിലപാടിനെ വരവേൽക്കാൻ ശി​വ​സേ​ന

മുംബൈ: കേന്ദ്ര നിലപാടിനെ വരവേൽക്കാനൊരുങ്ങി ശി​വ​സേ​ന. രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. കേ​ന്ദ്രം എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം കൊ​ണ്ടു​വ​ന്നാ​ല്‍ സി​വി​ല്‍​കോ​ഡുമായി ബന്ധപ്പെട്ട് പാ​ര്‍​ട്ടി അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ക സി​വി​ല്‍​കോ​ഡ് വി​ഷ​യ​ത്തി​ല്‍ ഞ​ങ്ങ​ള്‍ മുമ്പും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്ക​ണം. അ​തി​ന്മേ​ല്‍ കേ​ന്ദ്രം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്ത് വ്യക്തമാക്കി.

Read Also: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​രണം ന​മ​സ്തേ ട്രം​പ് പ​രി​പാ​ടിയാണെന്ന ആരോപണവുമായി സ​ഞ്ജ​യ് റാ​വ​ത്ത്

അ​തേ​സ​മ​യം, ഏ​ക സി​വി​ല്‍ കോ​ഡി​നെ​ക്കു​റി​ച്ച്‌ പ​ര​സ്യ​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. കൂടാതെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ണ​ല്‍ ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ജെ​യി​ന്‍ ആ​ര്‍​എ​സ്‌എ​സ് ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ എ​ന്നി​വ​ര്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ബി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​മ​യ​മാ​യോ ഇ​ല്ലെ​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കേ​ന്ദ്ര​മാ​ണെ​ന്നും റാ​വ​ത്ത് വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button