ജയ്പൂര്‍: 23 കാരനെ കാരാറുകാരന്‍ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ അല്‍വാറില്‍ ആണ് സംഭവം. കമല്‍ കിഷോര്‍ എന്ന യുവാവാണ് കോരൂര കൃത്യത്തിന് ഇരയായത്. കമല്‍ കിഷോറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഒരു മദ്യക്കടയുടെ ആഴത്തിലുള്ള ഫ്രീസറില്‍ നിന്ന് കണ്ടെത്തി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഭിവാടി പോലീസ് സൂപ്രണ്ട് രാം മൂര്‍ത്തി ജോഷി പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് രാം മൂര്‍ത്തി ജോഷി പറഞ്ഞു. ഇക്കാര്യത്തില്‍ യുവാവിന്റെ കുടുംബം പരാതി നല്‍കിയതായി ഖൈര്‍ത്താല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ധാര സിംഗ് പറഞ്ഞു. സംഭവത്തില്‍ മദ്യ കരാറുകാരായ രാകേഷ് യാദവ്, സുബാഷ് ചന്ദ് എന്നിവര്‍ക്കെതിരെയും എസ്സി / എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുമാസമായി തീര്‍പ്പാക്കാത്ത ശമ്പളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ഇയാളെ ജീവനോടെ ചുട്ടുകൊന്നതെന്ന് എസ്എച്ച്ഒ അറിയിച്ചു.
Post Your Comments