കോഴിക്കോട് : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കവിഭാഗത്തിന് ഏര്‍പ്പെടുത്തിയ സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി.വിഭാഗം. മുന്നോക്ക സംവരണം പുനഃപരിശോധിക്കണം എന്ന തലക്കെട്ടില്‍ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉന്നയിക്കുന്നത്.
സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും ഇവര്‍ പറയുന്നു. നേരത്തെ മുസ്ലീം ലീഗും, മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുമെല്ലാം സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ വന്‍ചതിയാണ് സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയത്. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സംവരണം നടപ്പാക്കിയത്.
മുന്നാക്ക സംവരണം സവര്‍ണരുടെ താത്പര്യം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങളുടെ അവസരങ്ങള്‍ കുറക്കുന്നതാണ് മുന്നാക്ക സംവരണമെന്നും ഇവര്‍ വാദിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം പറയുന്നു.
Post Your Comments