ന്യൂയോര്‍ക്ക്: പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തിൽ ഐക്യരാഷ്ട സഭയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഫലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരത്തിന് ചര്‍ച്ചകള്‍ തുടരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ടി.എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് യു.എന്‍ സുരക്ഷാ സമിതിയില്‍ നടന്ന സംവാദത്തില്‍ ഇന്ത്യയുടെ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാണ് രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.
Read Also: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഫേസ് സ്കാനിംഗ്; പദ്ധതിയുമായി കുവൈത്ത്
ഇരു രാജ്യങ്ങളുടെ സംഘര്‍ഷം ഇല്ലാതാക്കാനുള്ള നീതിപൂര്‍വകവും സ്വീകാര്യവുമായ ധാരണയായി ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. ഇസ്രയേലുമായി സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുക. ഇരുവിഭാഗങ്ങളും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പരസ്പര സമ്മതമുള്ള അതിര്‍ത്തികള്‍ യാഥാര്‍ഥ്യമാക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഏതൊരു പ്രതിസന്ധിയും തീവ്രവാദികളുടെ കൈകള്‍ ശക്തിപ്പെടുത്താനും സഹകരണത്തിനുള്ള വാതില്‍ അടക്കാനും കാരണമാരും. അതുവഴി ഇരു വിഭാഗങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ അപകടത്തിലാക്കാനും വഴിവെക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
പാര്‍ലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളും ഫലസ്തീന്‍ ദേശീയ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താനുള്ള പലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികളായ ഫത്തയും ഹമാസും തമ്മിലുള്ള കരാറിനെ ഇന്ത്യ അഭിനന്ദിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്ബടി ഗാസയിലെ സ്ഥിതിഗതികള്‍ ലഘൂകരിച്ചു. താല്‍കാലിക ഉടമ്ബടി ശാശ്വത വെടിനിര്‍ത്തലായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു, ഇത് ഇരുവശത്തും വിലപ്പെട്ട മനുഷ്യ ജീവിതങ്ങള്‍ സംരക്ഷിക്കാനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Post Your Comments