ന്യൂയോർക്ക്: ഭരണകൂട ഭീകരതയും തീവ്രവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ക്ക് വഴിവക്കുമെന്ന് യു.എന്‍ പൊതുഭയില്‍ ഇന്ത്യ. ഒരു വിധേനയും തീവ്രവാദത്തെ ന്യായീകരിക്കപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടു. യു.എന്‍ പൊതു സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
Read Also: ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു: ബ്രിട്ടണിലെ കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിൽ
‘ഭരണകൂട ഭീകരതയും തീവ്രവാദവും സമൂഹത്തിനിടയില്‍ അനൈക്യങ്ങള്‍ക്ക് വഴി വക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. ഒരു വിധേനയും തീവ്രവാദം ന്യായീകരിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം’- യു.എന്നിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ‘വംശീയ മുന്‍വിധികള്‍ക്കും വിവേചനങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ പ്രതിവിധി ജനാധിപത്യത്തിന്‍റേയും ബഹുസ്വരതയുടേയും മൂല്യങ്ങള്‍ വളര്‍ത്തുക എന്നതാണ്. ഒപ്പം വൈവിധ്യങ്ങളെ തിരിച്ചറിയാനുള്ള മനസ്സും സഹിഷ്ണുതയും ഉണ്ടാവണം’-ടി.എസ് തിരുമൂര്‍ത്തി വ്യക്തമാക്കി. മഹാത്മാഗാന്ധിയടക്കം പല മഹാരഥന്മാരും വംശീയ വിവേചനങ്ങള്‍ നേരിട്ടുണ്ട് എന്നും കൊളോണിയലിസ്റ്റുകള്‍ നട്ടു വളര്‍ത്തിയ വംശീയ ബോധങ്ങളെ ഗാന്ധി സത്യം കൊണ്ടും അഹിംസ കൊണ്ടുമാണ് നേരിട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments