പാരിസ് : ഫ്രാന്‍സില്‍ അശാന്തി പടരുന്നു , ഫ്രാന്‍സിനു നേരെ ബോംബ് ഭീഷണി… പിന്നില്‍ ഇസ്ലാമിക മതസംഘടനകളെന്ന് സൂചന.
പാരിസിലെ ആര്‍ക്ക് ഡി ട്രയോംഫ് സ്മാരകത്തിന് നേരെയാണ് ബോംബ് ആക്രമണ ഭീഷണിയുണ്ടായത്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ആര്‍ക്ക് ഡി ട്രയോംഫ് സ്മാരകം നിലകൊള്ളുന്ന ചാംപ്സ്-എലിസീസില്‍ പോലീസിനെ വിന്യസിച്ചു.
വൈകീട്ട് മൂന്ന് മണിയോടെയാണ് ബോംബ് ആക്രമണ ഭീഷണിയുണ്ടയത്. ഭീഷണിയുടെ സാഹചര്യത്തില്‍ ചാംപ്സ്-എലിസീസ് പ്രദേശത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.
ഇതിനിടെ ഈഫല്‍ ടവറിലെ ചാംപ് ഡി മാര്‍സ് പാര്‍ക്കിന് സമീപത്തു നിന്നും വന്‍ സ്്ഫോടക ശേഖരം പോലീസ് കണ്ടെത്തി. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു ഇതേ തുടര്‍ന്ന് പോലീസ് എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കള്‍ കണ്ടത്. ഉടന്‍ തന്നെ പോലീസ് പാര്‍ക്കിലെത്തിയ ആളുകളെ ഒഴിപ്പിച്ചു.
അതേസമയം ഇസ്ലാമിക മത സംഘടനകളാണ് സംഭവങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൂചന. അടുത്തിടെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ മതമൗലിക വാദികള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ബോംബ് ആക്രമണ ഭീഷണി ഉയരുന്നത്.
Post Your Comments