ഇസ്‌ലാമാബാദ്: മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. മുസ്‌ലിംകളോടുള്ള ഫ്രാന്‍സിന്റെ പുതിയ സമീപനത്തിന്റെ പേരില്‍ നടക്കുന്ന ഫ്രഞ്ച് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണത്തിന് പാകിസ്താന്‍ ക്രിക്കറ്റര്‍ ശുഐബ് അക്തറിന്റെ പിന്തുണ. ഫ്രാന്‍സിന് മുസ്‌ലിംകളെ വെറുക്കാനുള്ള സ്വാതന്ത്രമുണ്ടെങ്കില്‍ ബഹിഷ്‌കരിക്കാന്‍ തിരിച്ചും സ്വാതന്ത്രമുണ്ടെന്ന് അക്തര്‍ പ്രതികരിച്ചു.
ഷോയബ് അക്തര്‍ ട്വീറ്റ് ചെയ്തതിങ്ങനെ:
”മാക്രോണ്‍: കാര്‍ട്ടൂണുകള്‍ ഫ്രാന്‍സ് ഉപേക്ഷിക്കില്ല. മാക്രോണ്‍ തന്നെ വീണ്ടും പറയുന്നു: ഫ്രഞ്ച് ചരക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം മുസ്ലിം രാജ്യങ്ങള്‍ ദയവായി ഉപേക്ഷിക്കുക. നിങ്ങള്‍ക്ക് വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍, നിങ്ങളുടെ വിദ്വേഷം നിരസിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കും ഉണ്ട്.”
പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ മുസ്‌ലിം വിരുദ്ധമാണെന്നാരോപിച്ചുകൊണ്ട് ബഹിഷ്‌കരണ ആഹ്വാനം പടര്‍ന്നത്. അറബ് രാജ്യങ്ങളിലും തുര്‍ക്കിയിലും ബംഗ്ലദേശിലും പാകിസ്താനിലുമെല്ലാം ബഹിഷ്‌കരണത്തെ അനുകൂലിച്ച് നിരവധിപേര്‍ മുന്നോട്ടുവന്നിരുന്നു.
Post Your Comments