ന്യൂഡല്‍ഹി : ഡൽഹി മാളവ്യനഗറിൽ ചായക്കട നടത്തി വരുന്ന കാന്താപ്രസാദിന്റെ ദുരിതകഥ അത്ര പെട്ടെന്നാരും മറക്കില്ല. ഫുഡ് ബ്ലോഗറായ ഗൗരവ് വാസനാണ് ഈ വൃദ്ധ ദമ്പതികളെ കുറിച്ച് ട്വിറ്ററിൽ പങ്കുവച്ചത്. സംഗതി വൈറലായതോടെ നാനാഭാഗത്തു നിന്നും കാന്താപ്രസാദിനെ തേടി നിരവധി സഹായങ്ങളാണ് എത്തിയത്.
മകനും മരുമകനും ചേർന്ന് കൈ തല്ലിയൊടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയതോടെ മറ്റൊരു വഴിയുമില്ലാതെ ചായ വിറ്റ് ഉപജീവനം നടത്തുകയായിരുന്നു ഇരുവരും. നിറകണ്ണുകളോടെ തങ്ങളുടെ ദുരിതകഥ പങ്കുവച്ച ദമ്പതികളെ വിശാൽ അദ്ദേഹത്തെക്കൊണ്ടാവും വിധം സഹായിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെലിബ്രിറ്റികൾ ഉൾപ്പെടെ വിശാലിന്റെ വീഡിയോ പങ്കുവെച്ചതോടെ ഗൗരവ് വാസനും വൃദ്ധ ദമ്പതികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ്.
തെരുവിൽ ചായ വിറ്റുകഴിഞ്ഞിരുന്ന ഇരുവർക്കുമായി വഴിയോര ചായക്കട ഒരുക്കി കൊടുക്കുകയാണ് ഗൗരവ് ചെയ്തത്. ഇരുവർക്കും വെയിലും മഴയുമേൽക്കാതെ ഇരുന്നു ജോലി ചെയ്യാൻ പാകത്തിലുള്ള വഴിയോരക്കടയാണ് ഗൗരവ് നൽകിയത്. അമ്മ, ബാബാ കാ ടീ സ്റ്റാൾ എന്ന പേരിലാണ് ചായക്കട തയ്യാറാക്കിയിരിക്കുന്നത്. റോഡരികിൽ ചായവിൽക്കുന്ന ഇരുവരുടെയും വീഡിയോയും ഗൗരവ് പങ്കുവച്ചിട്ടുണ്ട്
Post Your Comments