ന്യൂഡല്‍ഹി: ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് എന്ന ബി ഇ സി എ കരാറിൽ ഒപ്പിട്ട് ഇന്ത്യയും അമേരിക്കയും. ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പര്‍ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ സാന്നിധ്യവും ചർച്ചയിൽ ഉണ്ടായിരുന്നു.
Read also: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫയും കോടതിയിൽ ഹാജരായില്ല
മൈക്ക് പോംപിയോ അടങ്ങുന്ന അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. എല്‍ബോ ബംബ്‌സ് ( കൈമുട്ടുകള്‍ കൂട്ടിമുട്ടിക്കുക) മാതൃകയിലാണ് ഡോവലും പോംപിയോയും പരസ്‌പരം അഭിവാദ്യം ചെയ‌്തത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകത്തിലാകമാനം നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കുന്നതിന് സ്വീകരിക്കുന്ന സുരക്ഷാ മാര്‍ഗങ്ങളില്‍ ഒന്നാണ് എല്‍ബോ ബംബ്‌സ്.
Post Your Comments