തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് കോടതിയിൽ ഹാജരായില്ല. അതേസമയം അപകട സമയത്തെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കാൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം.
അതേസമയം നടപടി തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിയുടെ ഭാഗത്തുനിന്നുള്ള നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 9 മാസം കഴിഞ്ഞുള്ള ഹർജി വൈകി വന്ന വിവേകമാണെന്നും കോടതി വിശദമാക്കി.
Post Your Comments