മസ്കറ്റ്: ദേശിയ മുദ്രയും ചിത്രങ്ങളും ഉപയോഗിക്കുന്നതിന് നിബന്ധനകളുമായി ഒമാന്‍. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയ മുദ്ര ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Read Also: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട പോളിംഗ് പൂര്‍ത്തിയായി
ഒമാന്‍ ഭരണാധികാരിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനും മന്ത്രാലയം കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഖഞ്ജറും രണ്ടു വാളുകളും അടങ്ങിയതാണ് ഒമാന്റെ ദേശീയ മുദ്ര. ഇതോടൊപ്പം കിരീടവും കൂടി ചേര്‍ന്നതാണ് രാജകീയ മുദ്രയായി ഉപയോഗിക്കുന്നത്. 2013ലാണ് ഈ മുദ്രകള്‍ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് കൊണ്ടുള്ള ഉത്തരവ് മന്ത്രാലയം പുറത്തിറക്കിയത്.
എന്നാൽ ഔദ്യോഗിക മുദ്ര പതിപ്പിച്ച ഉത്പന്നങ്ങള്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നവര്‍ മന്ത്രാലയത്തില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. വാണിജ്യ ആവശ്യത്തിന് നിര്‍മിക്കുന്ന ഉത്പന്നങ്ങളിലോ പരസ്യങ്ങളിലോ ഈ ചിഹ്നങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
Post Your Comments