കയ്റോ: രാജ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് പൂര്‍ത്തിയായി.ഈജിപ്തിലെ പാര്‍ലമെന്റിന്റെ അധോസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണു നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു പോളിംഗ്.
എന്നാൽ ഗിസ, തുറമുഖ നഗരമായ അലക്സാന്‍ഡ്രിയ എന്നിവ ഉള്‍പ്പെടെ 14 പ്രവിശ്യകളിലാണ് ആദ്യഘട്ടത്തില്‍ പോളിംഗ് നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 13 പ്രവിശ്യകളില്‍ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. 568 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാലായിരം സ്ഥാനാര്‍ഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെ റബര്‍ സ്റ്റാമ്പ് പാര്ലമെന്റിലേക്കാണു തെരഞ്ഞെടുപ്പ്.
Post Your Comments