ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണമില്ലെന്നും ഐസൊലേഷനില്‍ ജോലി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. റിസര്‍വ് ബാങ്ക് പ്രവര്‍ത്തനം സാധാരണഗതിയില്‍ തുടരും. ഉദ്യോഗസ്ഥരുമായി ഫോണ്‍ബന്ധങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
I have tested COVID-19 positive. Asymptomatic.Feeling very much alright.Have alerted those who came in contact in recent days.Will continue to work from isolation. Work in RBI will go on normally. I am in touch with all Dy. Govs and other officers through VC and telephone.
— Shaktikanta Das (@DasShaktikanta) October 25, 2020
നിലവില്‍ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ബി പി കാനുങ്കോ, എം കെ ജെയിന്‍, എംഡി പത്ര, എം രാജേശ്വര്‍ റാവു എന്നിവരുടെ സേവനവും റിസര്‍വ് ബാങ്കിനുണ്ട്.
ലോക്ക്ഡൗണ്‍ കാലയളവിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സജീവമായിരുന്നു. സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു.
ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 55,000 ല്‍ താഴെയാണ്. അതേസമയം, ഒരു ദിവസം രേഖപ്പെടുത്തിയ പുതിയ മരണങ്ങള്‍ മൂന്ന് മാസത്തിന് ശേഷം 578 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തോടെ ഇന്ത്യയുടെ കോവിഡ് -19 കേസുകള്‍ 78 ലക്ഷത്തിലധികമായി. ഒരു ദിവസം 50,129 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 578 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 1.18 ലക്ഷമായി ഉയര്‍ന്നു.
Post Your Comments