![](/wp-content/uploads/2023/09/whatsapp-image-2023-09-04-at-07.11.17.jpg)
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോളതലത്തിലുള്ള ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുത്തു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എ പ്ലസ് റേറ്റിംഗ് ലഭിച്ച 3 സെൻട്രൽ ബാങ്ക് മേധാവികളിൽ ഏറ്റവും മുന്നിലാണ് ശക്തികാന്ത ദാസ്. ആർബിഐ ഗവർണറുടെ സമർപ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളർച്ച ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയ്ക്ക് ഇത് വീണ്ടും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ജോസ്.കെ.ജോർദാൻ (സ്വിറ്റ്സർലൻഡ്), എൻഗുയെൻ തി ഹോംഗ് (വിയറ്റ്നാം) എന്നിവരാണ് എ പ്ലസ് റേറ്റിംഗ് ലഭിച്ച മറ്റ് സെൻട്രൽ ബാങ്ക് മേധാവികൾ. എ ഗ്രേഡ് നേടിയ സെൻട്രൽ ബാങ്ക് ഗവർണർമാരിൽ ബ്രസീലിലെ റോബോട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീർ യാറോൺ, മൗറീഷ്യസിലെ സർവേഷ് കുമാർ സീഗോലം, ന്യൂസിലൻഡിലെ അഡ്രിയാൻ ഓർ എന്നിവരാണ് ഉൾപ്പെടുന്നത്. റിപ്പോർട്ട് കാർഡിന്റെ അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന മൂന്ന് സെൻട്രൽ ബാങ്ക് മേധാവികളും പണപ്പെരുപ്പത്തെ നേരിടുന്നതിൽ മികവ് കാട്ടിയിട്ടുണ്ട്. 1994 മുതൽ എല്ലാ വർഷവും ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
Also Read: പട്രോളിംഗിനിടെ എസ്‌ഐക്ക് നേരെ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
Post Your Comments