COVID 19Latest NewsIndia

മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​

മഹാരാഷ്​ട്രയില്‍ 12ഓളം മന്ത്രിമാര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

മുംബൈ: മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അദ്ദേഹത്തെ ബ്രീച്ച്‌​ കാന്‍ഡി ആശുപത്രിയില്‍പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ഉപമുഖ്യമന്ത്രിയുടെ ഓഫീസാണ്​ ഔദ്യോഗികമായി അറിയിച്ചത്​. മഹാരാഷ്​ട്രയില്‍ 12ഓളം മന്ത്രിമാര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

read also: സുശാന്തിനെ ബിഹാറിന്റെ മകനെന്ന് വിളിക്കുന്നത് മുംബൈ പൊലീസിനെയും മഹാരാഷ്ട്രയുടെ മകനായ ആദിത്യ താക്കറെയേയും സ്വഭാവഹത്യ ചെയ്യുന്നതാണ് : ഉദ്ധവ് താക്കറെ

കഴിഞ്ഞ മൂന്ന്​ ദിവസമായി ശാരീരികമായ അസ്വസ്ഥത​കളെ തുടര്‍ന്ന്​ പവാര്‍ വിശ്രമത്തിലായിരുന്നു. പിന്നീട്​ കഴിഞ്ഞ ദിവസം കോവിഡ്​ പരിശോധന നടത്തുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ അദ്ദേഹം ക്വാറന്‍റീനിലായത്​. ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസിനും രോഗം ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button