പുനെ : എൻസിപി എംപി സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു. പുനെയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് എംപിയുടെ സാരിയ്ക്ക് തീപിടിച്ചത്. താൻ സുരക്ഷിതയാണെന്നും ഭയപ്പെടാനില്ലെന്നും സുലെ ട്വീറ്റ് ചെയ്തു. ഹിൻജാവാഡിയിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
ഛത്രപതി ശിവജിയുടെ ചെറുപ്രതിമയിൽ മാലയണിയിക്കുന്നതിനിടെ സമീപത്തെ വിളക്കിൽനിന്ന് തീപിടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതേസമയം സുപ്രിയ സുലെയുടെ ഭർത്താവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ എൻസിപി നേതാവ് അജിത് പവാർ ലിഫ്റ്റ് അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ഹർദിക് ആശുപത്രിയിൽ വച്ച് ലിഫ്റ്റിൽ കയറിയപ്പോൾ നാലാം നിലയിൽ നിന്നും ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, പൂനെയിലെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്ന് അജിത് പവാർ വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments