Latest NewsNewsIndia

പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ ഞങ്ങളും തീരുമാനിച്ചു: അജിത് പവാർ

മുംബൈ: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, പ്രതികരണവുമായി മഹാരാഷ്ട്രയിലെ എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയുടെ വികസനത്തിനാണ് തന്റെ മുൻഗണനയെന്നും അതിനാലാണ് സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യവുമായി കൈകോർത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്തു, അടുത്ത കാബിനറ്റ് വിപുലീകരണത്തിൽ കുറച്ച് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തും. കേന്ദ്രത്തിൽ ശക്തമായ നേതൃത്വമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അതിനാലാണ് ഞാൻ ഈ തീരുമാനം എടുത്തത്, മഹാരാഷ്ട്രയുടെ വികസനത്തിനാണ് എന്റെ മുൻഗണന,’ അജിത് പവാർ വിശദമാക്കി.

‘സമൂഹ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ! കോളുകൾ അടക്കം റെക്കോർഡ് ചെയ്തേക്കാം’: പ്രചരിക്കുന്നത് വ്യാജ സന്ദേശം

‘പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഈ ശ്രമത്തിൽ ഞങ്ങളും പങ്കുചേരാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തെ എല്ലാവരും അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ബിജെപിക്കൊപ്പം പോരാടും. അതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്.’ അജിത് പവാർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button