Latest NewsNewsIndia

ഉള്ളിന്റെ ഉള്ളില്‍ മോഹന്‍ ഭാഗവതിന് സത്യമറിയാം: പക്ഷേ അക്കാര്യം പറയാന്‍ അദ്ദേഹത്തിന് ഭയമാണ്: പ്രതികരണവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന യാഥാര്‍ഥ്യം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് അറിയാമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ശക്തിമായി പ്രതിരോധിച്ചുവെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘ഉള്ളിന്റെ ഉള്ളില്‍ മോഹന്‍ ഭാഗവതിന് സത്യമറിയാം. പക്ഷേ അക്കാര്യം പറയാന്‍ അദ്ദേഹത്തിന് ഭയമാണ്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തു. ഇന്ത്യന്‍ സര്‍ക്കാരും ആര്‍.എസ്.എസും ഇതിന് അനുവാദം നല്‍കിയെന്നതാണ് യാഥാര്‍ഥ്യം’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

Read also: സമരം എന്തിനാണെന്ന് ചോദിക്കുന്ന മന്ത്രി സര്‍ക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? എ.കെ ബാലനെതിരെ വിമർശനവുമായി കെ.സുരേന്ദ്രന്‍

ചൈന നമ്മുടെ പ്രദേശം എങ്ങനെയാണ് കൈയേറിയതെന്നും കയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാമെന്നും ഇന്ത്യക്കൊപ്പം തായ്വാന്‍, വിയറ്റ്‌നാം, യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണെന്നും നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥനത്ത് നടന്ന ദസറ ദിന ചടങ്ങിനിടെ മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button