KeralaLatest NewsNews

സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ല; സർക്കാറിന്‍റെ അറിവോടെയേ കേസ് ഏറ്റെടുക്കാവൂ -കാനം രാജേന്ദ്രന്‍

തിരുവനന്തപുരം :  സി.ബി.ഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ലെന്ന് കാനം പറഞ്ഞു. സർക്കാർ സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ക്രിമിനല്‍ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതില്‍ വിവേചനമുണ്ട്. അത് പാടില്ല. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാവു എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ല.” – കാനം പറഞ്ഞു.

ലൈഫ് മിഷന്‍ കേസില്‍ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സര്‍ക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എന്‍ഐഎ കോടതി ജാമ്യം നല്‍കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രില്‍ മാസം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടര്‍ത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button