COVID 19Latest NewsIndiaNews

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്‌സിന്‍ പ്രതിരോധ മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി

കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിലേക്ക്.രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കും. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ കമ്ബനി ഡി.ജി.സി.ഐയ്ക്ക് കൈമാറിയിരുന്നു.

Read Also : വന്ദേ ഭാരത് മിഷൻ : ചൈനയിലെ വുഹാനിലേക്ക് സർവീസ് നടത്താനൊരുങ്ങി എയർ ഇന്ത്യ

ഭാരത് ബയോടെക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ.) മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിലൂടെ വാക്സിന്റെ ഫലപ്രപ്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ സാധിക്കുമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കുന്നു. ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച്‌ ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിയാണ് കൊവാക്സിന്‍ പരീക്ഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button