Latest NewsUAENewsInternationalGulf

കോവാക്‌സിന് അംഗീകാരം നൽകി യുഎഇയും

ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് അംഗികാരം നൽകി യുഎഇയും. കോവാക്‌സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം വിശദമാക്കി. വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവിലിയനിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കൊലപാതകത്തിന് പിന്നില്‍ പൂവന്‍ കോഴിയെയും നായയെയും കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം: പ്രതികള്‍ പിടിയില്‍

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർപോർട്ടിൽ ദ്രുതഗതിയിലുള്ള ആർടി-പിസിആർ ടെസ്റ്റ് ആവശ്യകത നീക്കം ചെയ്യാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നതും ഇന്ത്യൻ വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതും കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് യുഎഇ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് അപ്രതീക്ഷിത ശത്രു: മൂന്ന് മരണം, നാനൂറിലേറെ പേർക്ക് പരിക്ക്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button