ന്യൂഡല്‍ഹി: രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്‌സീന്‍ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാര്‍. കൊവിന്‍ പോര്‍ട്ടല്‍ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരം കടന്നു. നാലാഴ്ച്ച ഇടവേളയില്‍ കൊവാക്‌സിന്‍ ആണ് കുത്തി വെക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും രജിസ്‌ട്രേഷന്‍ നടത്താം.
കൗമാരക്കാര്‍ക്ക് വാക്‌സീന്‍ നല്‍കി തുടങ്ങിയതില്‍ പ്രധാനമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. കൊവിഡ് ഭീഷണി വീണ്ടും ഉയരുമ്പോള്‍ കൗമാരക്കാര്‍ക്ക് ആശ്വാസമായി വാക്‌സിനേഷന്‍. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രാവിലെ 9 മണി മുതല്‍ വാക്‌സിനേഷന്‍ തുടങ്ങി. 157 കേന്ദ്രങ്ങളാണ് ദില്ലിയില്‍ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയില്‍ പ്രായമുള്ള പത്ത് കോടിയോളം പേര്‍ക്കാണ് ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കി തുടങ്ങിയത്.
കൗമാരക്കാരിലെ വാക്‌സിനേഷന്‍ തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഡോസ് കൊവാക്‌സീന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments