ന്യൂഡൽഹി : കൊവാക്‌സിന്‍ സ്വീകരിച്ച ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കരുതെന്ന് വാക്‌സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ കഴിക്കാൻ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.
മറ്റ് ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും എന്നാല്‍, കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. രാജ്യത്തെ 15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിൻ നൽകാൻ ആരംഭിച്ചത്. കൊവക്സിന് മാത്രമാണ് അനുമതി.
Read Also : ഗുജറാത്തിൽ വാതകചോർച്ച : ആറ് മരണം, 20 പേർ ആശുപത്രിയിൽ
അതേസമയം, ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടതെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. എന്നാൽ, മരുന്ന് കഴിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ വിട്ടുമാറുന്നുണ്ടെന്നും കമ്പനി പറയുന്നു.
Post Your Comments