KeralaLatest NewsNews

സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കറാകാമെന്ന് ഇഡിയും കസ്റ്റംസും; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍

ഇതാദ്യമായാണ് ശിവശങ്കറിനെതിരെ ഇഡി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വരുന്നത്.

കൊച്ചി: സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ശിവശങ്കറിനെതിരെ ഇഡി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വരുന്നത്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഈ മാസം 28നു വിധി പറയാന്‍ മാറ്റി. ശിവശങ്കറിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവു അതുവരെ നിലനില്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Read Also: ക്ഷേത്രത്തിൽ പോയാൽ ആർഎസ്എസ് ആകുമോ? കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂർ

എന്നാൽ സ്വപ്‌ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവി വഹിക്കുന്നതിനാല്‍ സ്വപ്‌നയെ ഇതിനുള്ള മറയാക്കിയതാകാം, ഇഡിക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. ശിവശങ്കറിനെതിരായ വാട്ട്‌സ് അപ്പ് സന്ദേശമടക്കമുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇ.ഡി സമര്‍പ്പിച്ചു. മുദ്രവച്ച കവറില്‍ തെളിവുകള്‍ നല്‍കുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവുകള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

സ്വപ്‌നയുടെ പണമിടപാടിനെക്കുറിച്ച്‌ ശിവശങ്കറിന് അറിയാമായിരുന്നു. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. നല്‍കിയ ഉത്തരങ്ങള്‍ പലതും കള്ളമാണ്. ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഗൂഢാലോചനയില്‍ ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കാണാന്‍ ശിവശങ്കറിനൊപ്പം പോയപ്പോള്‍ സ്വപ്‌നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപയടക്കം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച കമ്മീഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button