KeralaLatest NewsNews

ക്ഷേത്രത്തിൽ പോയാൽ ആർഎസ്എസ് ആകുമോ? കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂർ

അമ്പലത്തിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് താൻ അന്നദാന മണ്ഡപത്തിൽ പോയത്.

കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ല. അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ താൻ വെല്ലുവിളിക്കുന്നു. ഏത് ആർഎസ്എസ് നേതാവുമായാണ് താൻ ചർച്ച നടത്തിയത് എന്ന് കൂടി പറയണം.

Read Also: കുടിവെള്ളം പാഴാക്കിയാൽ ഇനി ലക്ഷങ്ങൾ പിഴ, വിജ്ഞാപനം പുറപ്പെടുവിച്ചു

ഇനി തനിക്കെതിരെ പറഞ്ഞാൽ താൻ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ പറയും. അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകൾ തിരിച്ചടിക്കും, അതാണ് ഇപ്പൊ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നാട്ടിലെ അമ്മ പെങ്ങന്മർക്ക് കേൾക്കാനാവാത്ത ഭാഷയാണ് സിപിഎം നേതാക്കൾ ചാനലിൽ പറയുന്നത്. എന്നാൽ ബിജെപി യിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സിപിഎം നടത്തുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇതൊരു രാഷ്ട്രീയ ആയുധമായി ആണ് സിപിഎം ഉപയോഗിക്കുന്നത്. അമ്പലത്തിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് താൻ അന്നദാന മണ്ഡപത്തിൽ പോയത്. അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ. പനച്ചിക്കാട് ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും പോകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button