സസാരാം: അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബീഹാറിലെ തെരഞ്ഞെടുപ്പിനുള്ള തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആദ്യ റാലിയില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് മോദി കളത്തിലിറങ്ങിയിരിക്കുന്നത്. തന്റെ സര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി പുനഃസ്ഥാപിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെടുമെന്ന് എല്ലാവരും കാത്തിരിക്കുകയായിരുന്നു, എന്നാല്‍ വോട്ട് ചെയ്തുകഴിഞ്ഞ് അധികാരത്തിലെത്തിയാല്‍ തീരുമാനം അസാധുവാക്കുമെന്ന് ഈ ആളുകള്‍ പറയുന്നു, ”പ്രധാനമന്ത്രി മോദി സസാരാമിലെ റാലിയില്‍ പറഞ്ഞു.
എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. എന്നാല്‍ പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ അത് തിരികെ കൊണ്ടുവരുമെന്ന് ഈ ആളുകള്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തിയ ശേഷം ബീഹാറില്‍ നിന്ന് വോട്ട് ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നുണ്ടോ? ഇത് ബീഹാറിനെ അപമാനിക്കുന്നതല്ലേ? എന്നും മോദി ചോദിച്ചു.
Post Your Comments