Latest NewsNewsIndia

ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയര്‍ന്ന് ഉരുളകിഴങ്ങും … അടിയന്തര നടപടിയെടുത്ത് കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സാധാരണക്കാരന്റെ കണ്ണ് നനയിച്ച് ഉള്ളിവില കുതിയ്ക്കുന്നു. ചില്ലറ വിപണിയില്‍ സവാളയുടെ വില കിലോയ്ക്ക് 70 രൂപയായി.ഉരുളക്കിഴങ്ങിന്റെ വിലയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 50-60 രൂപയാണ് വില.മൊത്ത വിപണയില്‍ വില 20-30 രൂപയില്‍ നിന്ന് 45-55 രൂപയായി ഉയര്‍ന്നു. ദക്ഷിണേന്ത്യയുള്‍പ്പെടെ ഉളളി ഉല്‍പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഡല്‍ഹിയിലെ യിലെ ആസ്ദാപൂരിലെ മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ ഉള്ളി വിതരണം തടസപ്പെട്ടു.

Read Also : കോവിഡിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു; രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെ…. ഒപ്പം കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രഖ്യാപനവും

10 ദിവസം മുമ്പ് 50 മുതല്‍ 60 വരെ ട്രക്കുകള്‍ഉള്ളിയായിരുന്നു ആസാദ്പൂര്‍ വിപണിയില്‍ എത്തിയിരുന്നത്. നിലവില്‍ 25 ഓളം ട്രക്ക് ഉള്ളി മാത്രമാണ് ദിവസവും വിതരണം ചെയ്യുന്നത്.ഉള്ളി ഉല്‍പ്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കര്‍ണാടകയിലും വ്യാപകമായ മഴയില്‍ വിള നശിച്ചതാണ് ഉള്ളിവില ഉയരാന്‍ കാരണം. അതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തക്കച്ചവട മാര്‍ക്കറ്റായ നാസിക്കിലെ നസല്‍ഗാവിലേക്കുള്ള ഉള്ളിയുടെ വരവും നിലച്ചു.

ഒന്‍പത് ദിവസത്തെ നവരാത്രി ഉത്സവകാലത്ത് പല കുടുംബങ്ങളും ഉള്ളി കഴിക്കുന്നത് ഒഴിവാക്കുന്നതിനാല്‍ ഉള്ളി ആവശ്യം കുറയുന്ന സമയമാണിത്. എന്നിരുന്നാലും, ഉള്ളി 70 രൂപയ്ക്കും അതിനുമുകളിലുമാണ് വില്‍ക്കുന്നത്. ഇത് ഇനിയും വര്‍ദ്ധിച്ചേക്കാം, ‘ലക്ഷ്മി നഗറിലെ റീട്ടെയിലര്‍ എംഡി ഫിറോസ് പറഞ്ഞു.

 

അതേസമയം, 10 ദിവസം മുമ്പ്് കിലോഗ്രാമിന് 25-35 രൂപ വരെ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിന്റെ മൊത്ത വില കിലോയ്ക്ക് 40-50 രൂപയായി ഉയര്‍ന്നു. അതിനിടെ ഉള്ളിവില ക്രമാധീതമായി ഉയരുന്നസാഹചര്യത്തില്‍ വില പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.സര്‍ക്കാരിന്റെ കൈയ്യിലുള്ള ബഫര്‍ സ്റ്റേക്ക് വഴി വിറ്റഴിക്കാനും ഇറക്കുമതി നിബന്ധനകള്‍ ഉദാരമാക്കാനുമാണ് തീരുമാനം.അതേസമയം കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ നാഫെഡില്‍ നിന്ന് 75 ടണ്‍ സവാള അടിയന്തരമായി എത്തിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.സവാള കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് വഴിയാണ് നല്‍കുക. ആദ്യഘട്ടമായി 25 ടണ്‍ എറണാകുളത്ത് എത്തുിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button