Latest NewsNewsIndiaInternational

ഇന്ത്യയുടെ 1000 കിലോ മീറ്റർ ഭൂമി ചൈന കൈയ്യേറിയെന്ന് ആരോപണവുമായി മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി:ഇന്ത്യയുടെ 1000 കിലോ മീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണെന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഇന്ത്യ 40 കിലോ മീറ്റര്‍ തിരിച്ചുപിടിച്ചെന്നും മെഹ്ബൂബ പരിഹസിച്ചു.

കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മെഹ്ബൂബ മുഫ്തി ചൈനയ്ക്ക് സ്തുതി പാടുകയാണുണ്ടായത്. ജമ്മു കശ്മീര്‍ വിഷയം ചൈന ചര്‍ച്ച ചെയ്‌തെന്നും എന്തിനാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതെന്നാണ് ചൈന ചോദിക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു.

ഇക്കഴിഞ്ഞ 13-ാം തീയതിയാണ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ നിന്നും മോചിതയായത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5നാണ് മെഹ്ബൂബയെ വീട്ടുതടങ്കലില്‍ ആക്കിയത്. പൊതു സുരക്ഷാ നിയമ (പി.എസ്.എ.) പ്രകാരമായിരുന്നു മുഫ്തി അടക്കമുള്ള നേതാക്കള്‍ക്കെതിരായ നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button