തിരുവനന്തപുരം : ഒമ്പത് മാസം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്റെ ശമ്പളം 31 ലക്ഷം രൂപയാണ്., 30 ലക്ഷം രൂപയും ചെലവഴിച്ചത് അനാഥര്‍ക്കും…ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ രാജേട്ടന്‍ തട്ടിച്ചെടുത്തു എന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയ പകപൊക്കലാണെന്ന് ഏത് പൊട്ടന്‍മാര്‍ക്കും മനസിലാകും ..സന്ദീപ് വാര്യര്‍ പറയുന്നു.
ആറന്മുള സ്വദേശിയില്‍ നിന്നും ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ തട്ടിച്ചെടുത്തു എന്ന കേസില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കല്‍ നിന്നും ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ ഒരു കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസ്. എന്നാല്‍ ഈ കേസ് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി എടുത്തിട്ടുള്ളതാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി ഔദ്യോഗിക വക്താവ് കൂടിയായ സന്ദീപ് വാര്യര്‍.
കുമ്മനം മിസോറാം ഗവര്‍ണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണ്ണര്‍ പദവിയിലിരുന്ന കേവലം ഒന്‍പത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയില്‍ മുപ്പത് ലക്ഷവും അനാഥ ബാല്യങ്ങള്‍ക്കായി ചിലവിട്ട വ്യക്തിയാണ കുമ്മനമെന്ന് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെടുന്നു. കുമ്മനത്തിന്റെ പ്രവര്‍ത്തി മേഖലയായ ആറന്മുളയില്‍ തന്നെ അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചമയ്ക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് കുമ്മനത്തെ നിയമിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലുള്ള അനിഷ്ടമാണ് ഈ കേസിലൂടെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തില്‍ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. അതിന്റെ കൊതിക്കെറുവ് തീര്‍ക്കാനാണ് രാജേട്ടനെതിരെ നട്ടാല്‍ കിളിര്‍ക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാര്‍ത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടന്‍. ഗവര്‍ണ്ണര്‍ പദവിയിലിരുന്ന കേവലം ഒന്‍പത് മാസത്തെ ശമ്ബളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയില്‍, പദവി ഒഴിഞ്ഞപ്പോള്‍ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാന്‍ സംഭാവന ചെയ്ത ആ രാജേട്ടന്റെ പേരിലാണോ നിങ്ങള്‍ അഴിമതി ആരോപിക്കാന്‍ ശ്രമിക്കുന്നത്, പിണറായി സര്‍ക്കാരേ..?
നടക്കില്ല. ക്യാപ്‌സൂളുകള്‍ക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ പോലും പുശ്ചിച്ചു തള്ളും. രാജേട്ടന്‍ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയില്‍ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേല്‍ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും.
Post Your Comments