CinemaLatest NewsNews

അന്ന് പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ ഞങ്ങൾ മുന്നോട്ടു വന്നു, ഇന്ന് ഞങ്ങളെ സഹായിക്കാമോ: സഹായം അഭ്യർഥിച്ച് സൂപ്പർ താരം വിജയ് ദേവരകൊണ്ട

ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം

കനത്ത മഴയിൽ പ്രളയത്തില്‍ മുങ്ങിയ തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട, ശക്തമായ മഴയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ ഏറെപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് താരത്തിന്റെ ട്വീറ്റ് പുറത്ത് വന്നിരിയ്ക്കുന്നത്.

അന്ന്”ഞങ്ങള്‍ കേരളത്തിനായി മുന്നോട്ടു വന്നിരുന്നു. ഞങ്ങള്‍ ചെന്നൈയ്ക്കായി മുന്നോട്ടു വന്നിരുന്നു, ഞങ്ങള്‍ സൈന്യത്തിനായി മുന്നോട്ടു വന്നിരുന്നു, കോവിഡിനെതിരെയും മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം…” എന്നാണ് വിജയ് ദേവരകൊണ്ടയുടെ വൈറലായ കുറിപ്പ്.

താരം 2018-ലെ പ്രളയകാലത്ത് കേരളത്തിനായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നത് വൻ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button