തിരുവനന്തപുരം: ദുബായില്‍ ജോലിചെയ്യുന്ന മലയാളിയെ കേരളത്തിലേക്ക് നാടുകടത്താന്‍ മന്ത്രി കെ ടി ജലീല്‍ സഹായം തേടിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രിക്കെതിരെ ആരോപണവുമായി പ്രവാസി മലയാളിയായ എടപ്പാള്‍ സ്വദേശി യാസിറിന്റെ പിതാവ് രംഗത്തെത്തി. യാസിറിന്റെ പാസ്‌പോര്‍ട്ട് വിരങ്ങള്‍ അടക്കം ജലീല്‍ കോണ്‍സുലേറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. യാസിറിനെതിരെ മന്ത്രി പൊലീസില്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നുകണ്ടാണ് യാസിറിനെ വിദേത്തുനിന്ന് നാട്ടിലെത്തിക്കാന്‍ ശ്രമിച്ചത്. ‘മന്ത്രി ഇടപെട്ട് രണ്ടുതവണ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മകന്റെ പാസ്പോര്‍ട്ടിന്റെ കോപ്പി പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്.
എന്നാല്‍ കോപ്പി വീട്ടില്‍ ഇല്ലാത്തതിനാല്‍ ലഭ്യമായില്ല. മകനെ വിദേശത്തുനിന്ന് കൊണ്ടുവരാനായിരുന്നു ഇതെന്ന് ഇപ്പോള്‍ ബോദ്ധ്യമായി. മകനെ നാടുകടത്താന്‍ മന്ത്രി ശ്രമിച്ചു എന്ന മൊഴി ഞെട്ടിച്ചു.മകനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ സഹായം തേടിയതാണ് ഏറെ ഞെട്ടിച്ചത് .ഞാനും ജലീലും ഒരുമിച്ച് ലീഗില്‍ പ്രവര്‍ത്തിച്ചതാണ്’ – ഒരു വാര്‍ത്താചാനലിനാേട് യാസിറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു.
സ്വപ്ന എന്‍ഫോഴ്സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ദുബായില്‍ ജോലി ചെയ്യുന്ന ഒരാളെ യു എ ഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാന്‍ സഹായിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. മന്ത്രി ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സംഭവത്തോട് ജലീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments