മധുരയിലെ കൃഷ്ണ ജന്മഭൂമി വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നോബിൾ മാത്യു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,
അയോധ്യയിലെ ഇസ്ലാമിക് അധിനിവേശ ത്തിൻറെ കറുത്ത പാടുകൾ മായ്ച്ചുകളഞ്ഞ സംഭവം ലോകമെങ്ങുമുള്ള ഇരകൾക്ക് ഒരു പുതിയ ആവേശം നൽകിയിട്ടുണ്ട്. എങ്കിലും നൂറ്റാണ്ടുകളോളം ഇസ്ലാമിക അധിനിവേശത്തിനു കീഴിൽ കഴിഞ്ഞിരുന്ന ഭാരതത്തിൽ അതിൻറെ വൃത്തികെട്ട അടയാളങ്ങൾ ഇനിയും ബാക്കിയുണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ അവതാരമെടുത്ത മഥുര ജന്മസ്ഥാനിലെ അനധികൃത കെട്ടിടങ്ങൾ അത്തരത്തിലുള്ള ചില അടയാളങ്ങളാണ്.
അന്ന് ഭരിച്ചുകൊണ്ടിരുന്ന ഇസ്ലാമിക ഭരണാധികാരികൾ അവിടെയുള്ള ഹൈന്ദവരുടെ വികാരങ്ങളെ മാനിക്കാതെ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അത് ലോകത്തെല്ലായിടത്തും ഇസ്ലാമിക ഭരണാധികാരികളുടെ പൊതുവായ രീതിയാണ്. തങ്ങൾക്ക് മേൽക്കൈ വന്നുകഴിഞ്ഞാൽ പിന്നെ അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ പിടിച്ചടക്കുക അവരുടെ രീതിയുമാണ്.
ഈ നൂറ്റാണ്ടിൽ നമ്മുടെ കൺമുന്നിലാണ് തുർക്കിയിലെ ഇസ്ലാമിക ഭരണാധികാരി എർദോഗാൻ രണ്ട് ക്രൈസ്തവ ദേവാലയങ്ങൾ ഇസ്ലാമിക് അധിനിവേശത്തിൻറെ നുകത്തിനു കീഴിൽ കൊണ്ടുവന്നത്. ഹഗിയ സോഫിയയും ചോര ചർച്ചും മസ്ജിദ് ആക്കി മാറ്റിയതും അതിനെ യാതൊരു ഉളുപ്പും കൂടാതെ കേരളത്തിൽ അടക്കമുള്ള മുസ്ലീങ്ങൾ സ്വാഗതം ചെയ്തതും നാം കണ്ടതാണ്.
അപ്പോൾ ഇത്തരത്തിലുള്ള സാമൂഹിക നിയമങ്ങളൊന്നും ബാധകമല്ലാത്ത ഇരുന്ന പഴയകാലത്ത് ഭാരതത്തിൽ എന്തൊക്കെ ക്രൂരതകൾ മുസ്ലിം ഭരണാധികാരികൾ നടപ്പിലാക്കി കാണും എന്നാലോചിക്കാവുന്നതേയുള്ളൂ.!!!
എന്തായാലും ശ്രീകൃഷ്ണ ജന്മഭൂമിയിലെ അധിനിവേശ മസ്ജിദുകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി മഥുരയിലെ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ശേഷം കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.
സാമൂഹിക നീതി എന്ന വസ്തുതയിൽ ഊന്നിയുള്ള ഒരു തീരുമാനം കോടതിയിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കഴിഞ്ഞദിവസം ഈ ഹർജി കോടതി ഫയലിൽ സ്വീകരിച്ചതിനെതിരെ ഒരു പ്രസ്താവന ഇറക്കുക യുണ്ടായി.
പ്രധാനമായും 2 കാര്യങ്ങളാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്..
1. 1991 ലെ ആരാധനാലയ(പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, 1947ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ മാറ്റംവരുത്തുന്നത് നിരോധിക്കുകയും അവയുടെ മതപരമായ സ്വഭാവം അതേ അവസ്ഥയില്‍ നിലനിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്യുന്നുണ്ട്.
————————————————–
അങ്ങേയറ്റം ഹിന്ദു വിരുദ്ധവും വേട്ടക്കാരായമുസ്ലിംകളെ മാത്രം സഹായിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ ഒരു കരിനിയമമാണ് ഇത്. ഇന്ത്യയിലെ കിരാതന്മാർ ആയിരുന്ന ഇസ്ലാമിക ഭരണാധികാരികൾ അത് സുൽത്താന്മാർ ആയിക്കോട്ടെ മുഗൾ രാജാക്കന്മാർ ആയിക്കോട്ടെ നവാബ് മാർ ആയിക്കോട്ടെ, അവർ നടപ്പിലാക്കിയ ക്ഷേത്ര നശീകരണങ്ങൾക്കെതിരെ നിയമപരമായി പോലും പ്രതികരിക്കുന്നതിന് ഹിന്ദുവിനെ വിലക്കുന്ന നിയമമാണ് ഇത്.
തുർക്കിയിലെ ഹഗിയ സോഫിയ പോലെ, ഇന്ത്യയിലെ കിരാതൻ മാരായ മുസ്ലിം ഭരണാധികാരികൾ പിടിച്ചെടുത്ത മുസ്ലിം പള്ളികൾ ആക്കിമാറ്റിയ നിരവധി അനവധി ക്ഷേത്രങ്ങളെ ഓർത്ത് ഒന്ന് കരയാൻ പോലും പറ്റാത്തവിധത്തിൽ ഹിന്ദുക്കളെ മാറ്റിയത് ഈ കരിനിയമം ആണ്.
ഈ നിയമത്തിന് സാമൂഹികവും ചരിത്രപരവുമായ നീതിയുടെ അടിസ്ഥാനത്തിൽ ഒരു പുനർ നിർവചനത്തിന് യോഗി സർക്കാർ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഹഗിയ സോഫിയ മുസ്ലീങ്ങൾ പിടിച്ചെടുത്ത വൃത്തികെട്ട നടപടിയെ പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവർ സ്വാഗതം ചെയ്തതാണ്. ഇന്ത്യയിൽ ഒരു നിയമ നടപടി ഫയലിൽ സ്വീകരിച്ചപ്പോൾ പ്രകോപനവും ഇര വാദവുമായി ഇറങ്ങിയിരിക്കുന്നു…
2.ഹരജി സ്വീകരിക്കാനുള്ള മഥുര ജില്ലാ കോടതി തീരുമാനം തികച്ചും തെറ്റും അന്യായവുമാണ്. ഈ തീരുമാനം സാമുദായിക ഐക്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും വരുംകാലങ്ങളില്‍ മതസമൂഹങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തെ തടസ്സപ്പെടുത്തുകയും ചെയ്യും
ജില്ലാ കോടതിയുടെ സമീപനം രാജ്യത്തിന്റെ സമാധാനപരമായ ഭാവിക്ക് പ്രശ്നമാകും.
———————————————————
കൃഷ്ണ ജന്മഭൂമിയിലെ അനധികൃതമായ അധിനിവേശ കെട്ടിടം നീക്കംചെയ്യണമെന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ആവശ്യപ്പെടുക മാത്രമാണ് ഹൈന്ദവർ ചെയ്തിരിക്കുന്നത്. അതിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഈ പ്രസ്താവന അങ്ങേയറ്റം പ്രകോപനപരമായ ഒന്നാണ്. ഹർജി സ്വീകരിക്കുന്നതുകൊണ്ട് സാമുദായിക ഐക്യത്തിന് തടസ്സമുണ്ടാകും എന്നും മത സമൂഹങ്ങൾ തമ്മിൽ സമാധാനപരമായ സഹവർത്തിത്വം ഇല്ലാതാകുമെന്നും രാജ്യത്ത് തന്നെ സമാധാനം ഉണ്ടാവുകയില്ല എന്നും ഭീഷണിപ്പെടുത്തുകയാണ് പോപ്പുലർഫ്രണ്ട് ചെയ്തിരിക്കുന്നത്.
കോടതി നടപടികൾ മുന്നോട്ടു പോയാൽ രാജ്യത്ത് കലാപം ഉണ്ടാക്കുമെന്ന് ഈ രാജ്യത്തെ അമുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയാണ് അവർ.
വളരെ കൃത്യമായ ഒരു കാര്യം പോപ്പലർഫ്രണ്ടിൻറെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. സമാധാനം എന്ന് പറയുന്നത് രണ്ടു വശത്തേക്കും പോകാൻ പറ്റുന്ന ഒരു റോഡ് ആണ്. നിങ്ങൾക്ക് മാത്രമായി സമാധാനവും ഉണ്ടാകില്ല മറ്റുള്ളവർക്ക് മാത്രമായി ഒരു സമാധാനനഷ്ടവും ഉണ്ടാകില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീഷണികൾ നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.
കോടതി നടപടികളുടെ പേരിൽ കലാപമുണ്ടാക്കാൻ പോപ്പുലർഫ്രണ്ട് തുനിഞ്ഞിറങ്ങിയാൽ അതിനെ നേരിടാൻ നെഞ്ചിന് ഉറപ്പുള്ള , ഒരു ഭരണാധികാരിയാണ് യോഗി ആദിത്യനാഥ്. പോപ്പുലർ ഫ്രണ്ടിനെ എന്നല്ല, നിങ്ങളുടെ മൂത്താപ്പ ഐസിസി നെ വരെ എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. പാണ്ടി ലോറിയുടെ മുമ്പിൽ വയറു വീർപ്പിച്ച വായും പിളർന്നു മസിലും ഭരിക്കുന്ന തവളയുടെ അവസ്ഥ ആകാതിരിക്കണമെങ്കിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇറക്കാതെ ഇരിക്കുകയും സമാധാനത്തിൻറെ മാർഗ്ഗത്തിലൂടെ മുന്നോട്ടുപോകുകയും ചെയ്യുക.
അല്ല അത് തുടരാനാണ് ഭാവം എങ്കിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ഇരവാദം പോരാതെ വരും.
അഡ്വക്കേറ്റ് നോബിൾ മാത്യു
Post Your Comments