മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യത്തിന് ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണ ആയതെന്നും ഹമീദ് പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മേല്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് മൃദു ഹിന്ദുത്വ സമീപനം കൊണ്ടാണെന്ന് ഹമീദ് ആരോപിച്ചു. അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെ കൂട്ടുകയും നേരത്തെ കൂടെക്കൂട്ടിയവരെ തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്യുന്നത് അവരുടെ നിലപാടില്ലായ്മയാണ് വ്യക്തമാക്കുന്നത്. സി.പി.എമ്മിന് ഇക്കാര്യങ്ങളില്‍ വ്യക്തമായ നിലപാടില്ലെന്നും ഹമീദ് ആരോപിച്ചു.
കൂടാതെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഹമീദ് സ്ഥിരീകരിച്ചു. അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ മാനമില്ലെന്നാണ് വിശദീകരണം. യു.ഡി.എഫ് സഖ്യം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മാത്രമാണെന്ന് ഹമീദ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് നിലപാട് സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫ് സഖ്യമുില്ലെന്ന കോണ്‍ഗ്രസ് അവകാശവാദങ്ങള്‍ക്കിടെയാണ് സഖ്യം സ്ഥിരീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments