KeralaLatest NewsNews

‘ഉച്ചിക്ക് വെച്ച കൈകൊണ്ട് തന്നെ ഉദകക്രിയ ചെയ്യുന്ന സമൂഹമാണ് നമ്മുടേത്’; ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി സീമ വിനീത്

നിലവിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്‍ന.

വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‍ന സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ സജിനയ്ക്ക് താങ്ങായി സീമ വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം

ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിട്ടുണ്ട്
സജ്ന ശരിയാവാം, തെറ്റാവാം പക്ഷെ അവളെ കൂട്ടമായി ആക്രമിക്കുന്നത് ദയവായി അവസാനിപ്പിക്കുക…..
സമൂഹത്തിൽ കുറച്‌ പേരുണ്ട്‌, ആരെയും ജീവിക്കാൻ സമ്മതിക്കാത്തവർ അത് കൂട്ടത്തിൽ തന്നെ ആയാലോ?? അവരുടെ മുൻപിൽ തോറ്റ്‌ കൊടുക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ പരാജയപ്പെടുന്നത്‌ മാത്രമല്ല, അവർ ജയിക്കുക കൂടി ചെയ്യുന്നതാണു.
അവരരെ ജയിക്കാൻ അനുവദിക്കരുത്‌, അങ്ങനെയായാൽ അവർ ഇനിയും നാളെ മറ്റൊരാൾക്കെതിരെ പറഞ്ഞ്‌ കൊണ്ടേയിരിക്കും……
ഉച്ചിക്ക് വെച്ച കൈകൊണ്ട് തന്നെ ഉദകക്രിയ ചെയ്യുന്ന സമൂഹമാണ് നമ്മുടേത്… ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തിൽ നേരിടുന്നതി നേക്കാൾ നൂറിരട്ടി വിഷമമാണ് ഒരു ട്രാൻസ്ജെൻഡർ വ്യക്തി നേരിടുന്നത്… നൂറു പേര് പട്ടിണികിടക്കുമ്പോൾ, അതിലൊരാൾക്ക് മാത്രം അന്നം കിട്ടുന്ന അവസ്ഥ കൂടെയുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകും.. എന്തായാലും രക്ഷപ്പെടട്ടെ… ഒരു ജീവൻ പൊലിയാതിരിക്കട്ടെ…

Read Also: ട്രാന്‍സ്ജെന്‍ഡര്‍ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു, തീവ്ര പരിചരണ വിഭാഗത്തിൽ

നിലവിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്‍ന. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button