Latest NewsKeralaNews

അഞ്ചക്ക ശമ്പളമോ, നിറമോ, പട്ടുസാരിയോ, സ്വര്‍ണ്ണത്തൂക്കമോ അവള്‍ ചോദിച്ചില്ല: ഒരേയൊരു ഡിമാന്‍ഡ് മാത്രം ‘ മഴു വീഴാതെ അവസാനം വരെ തുണയാകണം’; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കാഞ്ഞങ്ങാട്: വിവാഹത്തെക്കുറിച്ച്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ക്കെതിരെയുള്ള ചന്ദ്രുവെന്ന യുവാവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പെണ്‍കുട്ടികളുടെ നിബന്ധനകള്‍ക്കു ചേര്‍ന്ന വരനാകാന്‍ സാധിക്കാത്തതിനാല്‍ വരിക്കപ്ലാവിനെ താൻ വധു ആക്കുകയാണെന്നാണ് ചന്ദ്രു ഫേസ്ബുക്കിൽ കുറിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗമോ, അഞ്ചക്ക ശമ്പളമോ, ബാങ്ക് ബാലന്‍സോ, നിറമോ, ജാതിയോ, ജാതകമോ അവള്‍ ചോദിച്ചില്ല. പ്രായമോ, പത്തിലെട്ട് പൊരുത്തമോ അവള്‍ക്കു വേണ്ട, ചേര്‍ന്ന കോഴ്സുകളോ, കിട്ടിയ ഡിഗ്രികളോ അവള്‍ക്ക് അറിയണ്ടായിരുന്നു. അതിനാല്‍ അതങ്ങ് ഞാന്‍ ഉറപ്പിച്ചു. അതെ ഞാന്‍ വിവാഹിതനാകുകയാണ്.വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നില്‍ക്കുന്ന വരിക്കപ്ലാവാണ് വധുവെന്നും യുവാവ് പരിഹാസരൂപേണ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button