
സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച രണ്ടുപേരാണ് ഫിറോസ് കുന്നംപറമ്പിലും ജസ്‌ല മാടശ്ശേരിയും. ഇലക്ഷനിൽ പരാജയപ്പെട്ട ഫിറോസിനെതിരെ ജസ്‌ല മാടശ്ശേരിയുടെ പോസ്റ്റും അതിലെ ഫിറോസ് കുന്നംപറമ്പിലിന്റെ കമന്റുമെല്ലാം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഫിറോസ് കുന്നംപറമ്പിൽ തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന പോസ്റ്റുമായി ഓന്തിന്റെ ചിത്രവും ചേർത്താണ് ജസ്‌ല രംഗത്തെത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ വിവാദങ്ങൾക്ക് ഒരതിരുമില്ല. അത് ദിനം പ്രതി തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസാരിച്ചതിനു ജസ്‌ല മാടശ്ശേരിക്കെതിരെ വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
ജസ്ലയുടെ ഫേസ്ബുക് പോസ്റ്റ്:
ഫിറോസ് കുന്നുംപറമ്പിൽ എന്ന പട്ടു എന്നെ ബ്ലോക്ക് ചെയ്ത വിവരം വളരെ ഖേദപൂര്‍വ്വം അറീക്കുന്നു :D
അയ്യേ ..ഇത്രെ ഉള്ളുവോ ധൈര്യം. :D
അതാ പറയുന്നേ .. ചൊറിയാൻ നിക്കരുത് എന്ന് …
Post Your Comments