സിപിഎമ്മിനുള്ളിലെ ചില കുതന്ത്രശക്തികള്ക്കെതിരെ ആ ‘ വിവാദ മൂലയില്‍ ‘ നിന്ന് വിഎസ് നടത്തിയ പോരാട്ടം ചരിത്രമാണ്… രാഷ്ട്രീയവും കുതികാല് വെട്ടിപ്പുമൊക്കെ തത്ക്കാലം മറന്ന് ഇതിഹാസ പുരുഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സന്ദീപ് ജി.വാര്യര്‍.
2001 മുതല്‍ 2005 മലപ്പുറം സമ്മേളനം വരെ സിപിഐഎമ്മില്‍ സംഭവിച്ച വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ ‘വിവാദമൂലയില്‍’ നിന്ന് വി.എസ് നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. മീഡിയ സിന്‍ഡിക്കേറ്റ് ആരോപണമൊക്കെ അക്കാലത്താണ് ഉണ്ടാവുന്നത്.
2005 ല്‍ മലപ്പുറം സമ്മേളനത്തില്‍ തോല്‍പ്പിക്കപ്പെട്ട വി.എസ് , സിപിഐഎമ്മില്‍ അത്യപൂര്‍വ്വമായി മാത്രം രൂപപ്പെട്ട പരസ്യ പ്രതിഷേധത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയാകുന്നത്.
വി.എസ് സെഞ്ചുറിയിലേക്ക് നടന്നടുക്കുമ്പോള്‍ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിലെ സമ്മേളന നഗരിയില്‍ നിന്ന് കേട്ട മുദ്രാവാക്യമാണ് കാതില്‍ മുഴങ്ങുന്നത് .
‘കണ്ണേ കരളേ വി.എസ്സേ ‘
കേരളത്തിന്റെ തല മുതിര്‍ന്ന നേതാവിന് പിറന്നാളാശംസകള്‍
Post Your Comments