
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73-ാം പിറന്നാള്‍ ദിനത്തില്‍, പിറന്നാള്‍ ആശംസ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് പിണറായി വിജയന്‍ ‘എക്‌സില്‍’ ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നു. പിഎം നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളെന്ന് കുറിച്ചു കൊണ്ടാണ് രാഹുല്‍ ആശംസകള്‍ ‘എക്‌സില്‍’ പങ്കുവെച്ചത്.
READ ALSO: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍
അതേസമയം, പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിച്ചു. ക്ഷേമ ആയുഷ്മാന്‍ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്റെ രണ്ടാഴ്ച) എന്ന പേരില്‍ മറ്റൊരു ക്യാംപയിനും ഇന്ന് ആരംഭിച്ചു. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 2 വരെ ക്യാംപയിന്‍ നീണ്ടുനില്‍ക്കും.
Post Your Comments